Latest News
Latest News
മസ്കത്ത്: വാദികബീർ വെടിവെപ്പ് സംഭവത്തിലെ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിക്കുകയുണ്ടായി. സംഭവത്തിൽ മൂന്നുപേരും സേനയുമായുള്ള ഏറ്റുമുട്ടല്ലിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, വെടിവെപ്പ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച രാത്രി പത്തോടെ അരങ്ങേറിയ വെടിവെപ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്.
മരിച്ചവരിൽ നാലുപേർ പാകിസ്താനികളാണ്. തിങ്കാളാഴ്ച രാത്രി പത്തുമണിയോയാണ് ദാരുണമായ സംഭവങ്ങൾ തുടക്കം. മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. സംഭവ സമയത്ത് നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു.
Your experience on this site will be improved by allowing cookies.