Latest News
Latest News
മസ്കത്ത്: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേരെ ദാഹിറ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആൾമാറാട്ടം നടത്തിയതിനും നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതിനും രണ്ടു പൗരന്മാരെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്.
രണ്ടു താമസക്കാരുടെ വീടുകളിൽ കയറി പ്രതികൾ പണവും ഫോണും ബലമായി മോഷ്ടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്.
Your experience on this site will be improved by allowing cookies.