Latest News
Latest News
കുവൈത്ത് സിറ്റി: സൗദിയിൽ കുവൈത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നിൽ ഭർത്താവാണെന്നാണ് സൂചന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നേരത്തേ യുവതിയെ കാണാതായതായി ഭർത്താവ് പറഞ്ഞിരുന്നു.
ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ സൗദിയിൽ ഭാര്യയെ കാണാതായതായി എന്നായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്. യുവതിയുടെ സഹോദരന്മാർ സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. ഭർത്താവിനെ അന്വേഷണ വിഭാഗം ചോദ്യം ചെയ്തപ്പോൾ ഭാര്യയെ സൗദിയിലെ കുളിമുറിയിൽ ഉപേക്ഷിച്ചതായി സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെക്കുറിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിനെ സൗദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിൻ നായിഫ് അൽ സൗദ് ഫോൺവഴി അറിയിച്ചു. പ്രശ്നത്തിൽ ഇടപെട്ടതിന് സൗദി അധികാരികളോട് ശൈഖ് ഫഹദ് അൽ യൂസഫ് നന്ദി അറിയിച്ചു.
Your experience on this site will be improved by allowing cookies.