Latest News
Latest News
മസ്കത്ത്: വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ബിദ്ബിദിലെ ശർഖിയ എക്സ്പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഇന്ധന ടാങ്കർ മറിഞ്ഞതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപകടത്തിൽപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലേക്കുള്ള റോഡിൽ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട് ബന്ധപ്പെട്ട അധികൃതർ എത്തി ഈ പാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Your experience on this site will be improved by allowing cookies.