Latest News
Latest News
മനാമ: അനധികൃത ടാക്സി സർവീസ് നടത്തിയതിന് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് സർവിസ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനാണ് ഏഷ്യക്കാർ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി അറ്റോണി ജനറലും ട്രാഫിക് പ്രോസിക്യൂട്ടറും പറഞ്ഞു. വാഹനങ്ങൾ കണ്ടുകെട്ടുകയും കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ടാക്സി സർവിസിന് ശരിയായ ലൈസൻസ് ഉണ്ടായിരിക്കണമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
Your experience on this site will be improved by allowing cookies.