Latest News
Latest News
കോഴിക്കോട്: വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍. കുണ്ടായിടത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് സംഭവത്തിൽ പിടിയിലായത്. ജൂലൈ മൂന്നിന് പുലര്‍ച്ചെയാണ് ആലപ്പുഴയിലെ മകന്റെ വീട്ടില്‍ നിന്നും വരികയായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 62 ാരിയായ വയോധികയെ പ്രതി ആക്രമിച്ച് മാല കവര്‍ന്നത്.
റെയില്‍വേ സ്റ്റേഷനിലിറങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുകയായിരുന്ന വയോധികയെ എംസിസി പരിസരത്തു നിന്നുമാണ് പ്രതി ഓട്ടോയില്‍ കയറ്റിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കുള്ള വഴി തെറ്റിച്ച് പാവമണി റോഡ് വഴി മുതലക്കുളത്ത് എത്തിച്ച് കഴുത്തിലുള്ള രണ്ടുപവനോളം മാല പിടിച്ചു പറിച്ചു. തടയാന്‍ ശ്രമിച്ച വയോധികയെ തള്ളിയിട്ടു. രണ്ട് പല്ലുകള്‍ നഷ്ടപ്പെടുകയും മറ്റു പരുക്കുകളുമേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബന്ധുക്കളുടെ പരാതിയിലായിരുന്നു കേസ് അന്വേഷണം. നഗരത്തില്‍ രാത്രി ഓടുന്ന മുഴുവന്‍ ഓട്ടോകളും പൊലീസ് പരിശോധിച്ചിരുന്നു. കൂടാതെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അങ്ങനെയാണ് കുണ്ടായിത്തോട് സ്വദേശിയായ ഉണ്ണിക്കൃഷ്ണനിലേക്ക് എത്തുന്നത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. വിറ്റ സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. ഒളിവില്‍പോകാന്‍ മാറ്റാരെങ്കിലും സഹായിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Your experience on this site will be improved by allowing cookies.