Latest News
Latest News
ബംഗളുരു: സ്കൂളിൽ പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ചോ ആറോ പേർ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായി പൊലീസ് കമ്മീഷണർ ധർവാദ് എൻ ശശികുമാർ പറഞ്ഞു.
സ്കൂൾ, കോളേജ് അധികൃതർ, രക്ഷിതാക്കൾ എന്നിവർക്കെല്ലാം ആശങ്കയുളവാക്കുന്ന സംഭവമാണിതെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി തുടങ്ങിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽ പരാതി നൽകുകയും ചെയ്തു. വിദ്യാർത്ഥി സ്കൂളിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചെന്നും ഇതേച്ചൊല്ലിയുണ്ടായ വാഗ്വാദങ്ങൾക്കൊടുവിൽ ക്രൂരമർദനം നടന്നുവെന്നുമാണ് പൊലീസും സ്ഥിരീകരിച്ചത്.
മർദിച്ചവരെല്ലാം വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളാണ്. പ്രായപൂർത്തിയാവാത്ത നാല് പേർക്കെതിരെ ജുവനൈസ് ജസ്റ്റിസ് നിയമം അനുസരിച്ച് നടപടി സ്വീകരിച്ചു. 19 വയസായ ഒരു നഴ്സിങ് വിദ്യാർത്ഥിക്കെതിരെ നിയമനടപടികളും സ്വീകരിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടിയുമായി സംസാരിച്ചത് ചോദ്യം ചെയ്യുകയും ഇതേച്ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തു. തുടർന്നാണ് ആക്രമണം ആരങ്ങേറിയത്. അസഭ്യം പറയുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം.
Your experience on this site will be improved by allowing cookies.