Latest News
Latest News
കൊല്ലം: ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. കുമ്മിൾ സ്വദേശി രാമചന്ദ്രനെ (63) ആണ് ഭാര്യ വട്ടതാമരയിൽ ഷീല (54) വെട്ടി പരിക്കേൽപ്പിച്ചത്. ഭർത്താവിനെ ആക്രമിച്ച ശേഷം ഷീല സമീപത്തെ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഷീലയെ കുളത്തിൽ നിന്ന് രക്ഷിച്ചത്.
രാമചന്ദ്രനെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. രാമചന്ദ്രനെയും ഷീലയെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Your experience on this site will be improved by allowing cookies.