Latest News
Latest News
മനാമ: ആലപ്പുഴ ചുനക്കര സ്വദേശി ബഹ്റൈനിലെ താമസസ്ഥലത്ത് നിര്യാതനായി. ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജ് (51)ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ ഭാര്യ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. ഹൗസ് ഷിഫ്റ്റിങ് സംബന്ധമായ ബിസിനസ്സ് നടത്തുകയായിരുന്നു.
മൃതദേഹം സൽമാനിയ മോർച്ചറിയിൽ. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രാഥമിക ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഭാര്യ: ഷീബ. മക്കൾ: എയ്ബൽ, ഏയ്ഞ്ചൽ. നിര്യാണത്തിൽ ബഹ്റൈൻ മാർത്തോമ്മ ഇടവക അനുശോചിച്ചു.
Your experience on this site will be improved by allowing cookies.