Latest News
Latest News
കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് കമ്പനി പലിശ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മുത്തൂറ്റ് മൈക്രോഫിന്‍ വായ്പ നിരക്ക് 23.65 ശതമാനത്തില്‍ നിന്ന് 23.30 ശതമാനമായി കുറഞ്ഞു. മുന്‍പ് ജനുവരിയില്‍ പലിശ നിരക്ക് 55 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ കൂടുതലായി ലഭിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നീക്കം.
ഒരു ഉപഭോക്തൃ കേന്ദ്രീകൃത മൈക്രോഫിനാന്‍സായ മുത്തൂറ്റ് മൈക്രോഫിന്‍ കോസ്റ്റ് ഓഫ് ഫണ്ടിലെ (സിഒഎഫ്) നേട്ടം വായ്പക്കാരുമായി പങ്കിടുന്നത് തുടരുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.
ഡിജിറ്റല്‍, സാമ്പത്തിക സാക്ഷരത നല്കി മുത്തൂറ്റ് മൈക്രോഫിന്‍ സാമ്പത്തിക ഉള്‍പ്പെടുത്തലിലും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ എംഡി തോമസ് മുത്തൂറ്റ് പറഞ്ഞു.
Your experience on this site will be improved by allowing cookies.