Latest News
Latest News
തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 54,520 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപ എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുകയായിരുന്ന സ്വർണവിലയിൽ ഇടിവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. സ്വർണവിലയിൽ റെക്കോർഡ് സൃഷ്ടിച്ച മാസമായിരുന്നു മെയ്. വിലയിൽ കുറവ് ഉണ്ടാകാൻ കാരണം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ്. സ്വർണവിലയിൽ മാറ്റങ്ങളുണ്ടാക്കുന്നത് ആഗോളവിപണിയിലെ ചലനങ്ങളാണ്.
Your experience on this site will be improved by allowing cookies.