Latest News
Latest News
കൊച്ചി: തുടർച്ചയായ നാലാം ദിനവും സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,770 രൂപ എന്ന നിലയിലും, പവന് 80 രൂപ കുറഞ്ഞ് 54,160 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 5,625 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 45,000 രൂപയിലുമാണ് എത്തിയിട്ടുള്ളത്. കേരളത്തിൽ സ്വർണവിലയിൽ കഴിഞ്ഞ മൂന്നു ദിവസവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വ്യാഴാഴ്ച 120 രൂപയുടേയും, വെള്ളിയാഴ്ച 360 രൂപയുടേയും, ശനിയാഴ്ച 280 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്.
Your experience on this site will be improved by allowing cookies.