Latest News
Latest News
തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് 9 വിദ്യാർത്ഥികൾക്ക് സസ്പെൻ്റ്. കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളുമായാണ് സംഘർഷം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മിൽ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് കോളേജിലെ ഗാർഡൻ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലായി റോഡിലുമായി ചേരി തിരിഞ്ഞ് സംഘർഷം നടന്നത്. മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി സിനാന് കൈയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ കോളേജ് അധികൃതർ നടപടിയെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 9 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. റോഡിൽ വെച്ച് നടന്ന സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ തല്ലുണ്ടാക്കുന്നത് വ്യക്തമായി കാണാം.
Your experience on this site will be improved by allowing cookies.