Latest News
Latest News
ബീജിങ്: ഭക്ഷണ ചലഞ്ചിനിടെ ചൈനയിലെ 24-കാരിയായ ഇൻഫ്ലുവൻസർ മരണപ്പെട്ടു. ജൂലൈ 14 നാണ് സംഭവം നടന്നതെന്ന് പ്രാദേശിക പോർട്ടൽ ഹാൻക്യുങ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കാനുള്ള വെല്ലുവിളികൾ ഏറ്റെടുത്തതായിരുന്നു 24കാരിയെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. പാൻ സിയാവോട്ടിംഗ് എന്ന യുവതിയാണ് മരിച്ചത്. ഇവർ 10 കിലോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു.
മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ ഭക്ഷണം കഴിക്കൽ തുടർന്നത്. അമിതമായ ഭക്ഷണം കാരണമാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. സിയാവോട്ടിംഗിൻ്റെ മരണം സോഷ്യൽ മീഡിയയിൽ ആരോഗ്യപ്രശ്നങ്ങളുടെ ചർച്ചക്ക് കാരണമായിട്ടുണ്ട്. ഇത്തരം ചലഞ്ചുകൾ നടത്തുന്നതിന്റെ ആവശ്യകതയും ചിലർ ചോദ്യം ചെയ്യുന്നു. സോഷ്യൽമീഡിയയിൽ പ്രശസ്തരാകാൻ എന്തും ചെയ്യുന്ന അവസ്ഥയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
Your experience on this site will be improved by allowing cookies.