Latest News
Latest News
വയനാട്: മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ വീണ്ടും ഉയർന്നു. 43 ആയിരിക്കുകയാണ് മരണസംഖ്യ. ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ഒറ്റപ്പെട്ട അവസ്ഥയിലാണ് മുണ്ടക്കൈ മേഖല.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയിരിക്കുകയാണ്. അതിനാൽ, അവിടേക്ക് എത്തിപ്പെടുക വളരെ ദുഷ്കരമാണ്. ഇതിനിടയിൽ ശരീരത്തിൻ്റെ പകുതിയോളം ചെളിയിൽ പുതഞ്ഞ രീതിയിലുള്ള ഒരു മനുഷ്യൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പുറത്തുള്ളത് തലയും, കൈയുടെ ഒരുഭാഗവുംഅദ്ദേഹത്തിൻ്റെ അടുത്തേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുകയാണ്.
കാലാവസ്ഥ പ്രതികൂലമായതിനാൽ, എയർലിഫ്റ്റിംഗ് പ്രായോഗികമാവില്ലെന്നാണ് വിലയിരുത്തുന്നത്. കോഴിക്കോട് ഹെലികോപ്റ്ററുകൾ ലാൻഡ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. വെള്ളാർമല സ്കൂൾ തകർന്നിട്ടുണ്ട്. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നതായാണ് വിവരം. ഇവിടെനിന്ന് രാത്രി ഒരു മണിയോടെ ആളുകൾ ഒഴിഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്നത് 14 കുടുംബങ്ങളാണ്.
Your experience on this site will be improved by allowing cookies.