Latest News
Latest News
ഹൈദരാബാദ്: ശക്തമായ മഴയ്ക്കിടെ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന സഹോദരങ്ങളായ കുട്ടികൾ മിന്നലേറ്റ് മരിച്ചു. ജമേന്ദർ ബസാർ ഗ്രാമവാസികളായ ബോറ സിദ്ധു (15), ബോറ ചന്തു (11) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് ഭദ്രാദ്രി കോതഗുഡമിലാണ് ദാരുണ സംഭവം നടന്നിരിക്കുന്നത്.
മഴ പെയ്യാൻ തുടങ്ങിയതോടെ കൃഷിയിടത്തിന് സമീപത്തെ മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഇടിമിന്നലേറ്റ് തൽക്ഷണം മരണം സംഭവിച്ചു.
തെലങ്കാനയിൽ ഇന്നലെയും ഇന്നും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Your experience on this site will be improved by allowing cookies.