Latest News
Latest News
യുപിയിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിന്റെ കോച്ചുകൾ പാളം തെറ്റി നിരവധി അപകടം. അപകടത്തിൽ ഒരു യാത്രക്കാരൻ മരിച്ചു. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടത്തിൽ ചിലർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. യാത്രക്കാർ ലഗേജുമായി ട്രാക്കിൻ്റെ വശങ്ങളിൽ നിൽക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ചണ്ഡീഗഢിൽ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു ട്രെയിൻ നമ്പർ 15904. 12 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുൻപാണ് പാളം തെറ്റിയത്.
പാളം തെറ്റിയ കോച്ചുകളിൽ നിന്ന് ആളുകൾ തങ്ങളുടെ ലഗേജുകൾ പുറത്തെടുക്കുന്നത് കാണാൻ സാധിക്കും. കോച്ചുകളിൽ ഒന്ന് മറിഞ്ഞ് ഇടതുവശത്തേക്ക് തിരിഞ്ഞു, കുറച്ച് യാത്രക്കാർ അതിന് മുകളിൽ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമെന്ന് അപകടത്തെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു, അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
അപകടസ്ഥലത്ത് ഉടൻ എത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. പരിക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
Your experience on this site will be improved by allowing cookies.