Latest News
Latest News
തിരുവനന്തപുരം: താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്‍ണ്ണപരിഹാരമായിട്ടില്ലെന്ന് റിപ്പോർട്ട്. അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പ്രശ്നം നേരിടുന്നതാണ്. ഒറ്റ സയന്‍സ് ബാച്ചുകള്‍ പോലും മലപ്പുറത്ത് പുതുതായി അനുവദിച്ചിട്ടില്ല എന്നതും ന്യൂനതയാണ്. പുതുതായി സയൻസ് ബാച്ചുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട് മെന്റ് കഴിഞ്ഞിട്ടും പാലക്കാടും കോഴിക്കോടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റായിട്ടില്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റ താല്‍ക്കാലിക ബാച്ചുകള്‍ പോലും അനുവദിക്കാത്തതും പ്രതിസന്ധിയാണ്.
Your experience on this site will be improved by allowing cookies.