Latest News
Latest News
മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ എത്തിയ പാചകക്കാരിയാണ് താമസ സ്ഥലത്തിന് സമീപം പാചകപ്പുരയോട് ചേർന്ന കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്.
വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന വാഴക്കുളം സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളിൽ ഫാദർ സജീവ പങ്കാളിയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ.
Your experience on this site will be improved by allowing cookies.