Latest News
Latest News
നിലമ്പൂർ: നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യപകനും കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയുമായ അജിഷ് ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. 42 വയസായിരുന്നു.10 ദിവസം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ദിവസത്തിന് ശേഷം പെരിന്തൽമണ്ണയിലെ അൽശിഫ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കരളിനെ കാര്യമായി ബാധിച്ചതോടെ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മൂന്ന് മണിക്ക് ശേഷം മരണം സ്ഥിരീകരിച്ചത്.
Your experience on this site will be improved by allowing cookies.