Latest News
Latest News
ഇന്ന് അന്വേഷണ ഏജന്‍സികള്‍ കുറ്റവാളികളെ പിടികൂടാന്‍ സഹായത്തിനായി ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ഫോണ്‍ ട്രാക്ക് ചെയ്യുന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിലെ കുറ്റവാളികളുടെ സാന്നിധ്യവും പോലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ ഭാര്യയുടെ അശ്രദ്ധമൂലം ബ്രസീലില്‍ അറസ്റ്റിലായത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് രാജാക്കന്മാരില് ഒരാളാണ്. റൊണാൾഡ് റോളണ്ടും ഭാര്യ ആൻഡ്രേസ ഡി ലിമയും അവരുടെ മകളും രണ്ട് വർഷമായി പല കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടും പോലീസിന്റെ പിടിയില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ട് ഒളിജീവിതം നയിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യ ആന്‍ഡ്രേസ ഡി ലിമയാണ് കുടുംബത്തോടൊപ്പം ഒരു ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്. സ്ഥലം തിരിച്ചറിഞ്ഞ ബ്രസീലിയന്‍ ഫെഡറല്‍ പോലീസ് ഇവരുടെ വീട് വളഞ്ഞപ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിക്കിനി ബിസിനസ്സ് നടത്തുന്ന ഡി ലിമ, കൊളംബിയ, ഫ്രാൻസ്, ദുബായ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ആഡംബര യാത്രകൾ നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. അത്തരത്തിലൊരു യാത്രയ്ക്കിടെയായിരുന്നു അവര്‍ കുടുംബ ചിത്രം പങ്കുവച്ചത്. ഇവരുടെ വീട്ടില്‍ നിന്നും വൻതോതിൽ പണം, ഒരു ബോട്ട്, ആഭരണങ്ങൾ, തോക്കുകൾ, 34 കാറുകൾ, ഒരു വിമാനം എന്നിവ പോലീസ് പിടിച്ചെടുത്തു. മെക്സിക്കൻ ക്രിമിനൽ നെറ്റ്വർക്കുകളുമായി റോളണ്ട് മയക്കുമരുന്ന് കള്ളക്കടത്ത് ബന്ധം സ്ഥാപിച്ചിരുന്നതായി ബ്രസീലിയൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇയാൾ 900 മില്യൺ ഡോളർ (7,500 കോടിയിലധികം രൂപ) വെളുപ്പിച്ചതായും ഫെഡറൽ പോലീസ് അന്വേഷണങ്ങൾ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
Your experience on this site will be improved by allowing cookies.