Latest News
Latest News
ഹൈദരാബാദ്: തുടർച്ചയായി ശല്യം ചെയ്തിരുന്ന യുവാവിനെ ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് തല്ലിക്കൊന്നു. പൊലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും കാര്യമില്ലാതായതോടെയാണ് സ്ത്രീകൾ ക്രൂരമായി കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം നടന്നിരിക്കുന്നത്.
ഷംഷാബാദ് സ്വദേശിയായ യുവാവ് പ്രദേശത്തെ സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്നത്രെ. പലരും പല തവണ പൊലീസിൽ കയറിയിറങ്ങി പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. കൊല്ലപ്പെട്ട 35കാരന്റെ കണ്ണിൽപെടാതെ നോക്കാനാണ് പൊലീസ് ഉപദേശിച്ചതത്രെ.
ഒടുവിൽ കഴിഞ്ഞ ദിവസും ഒരു സ്ത്രീക്ക് നേരെ മോശം പെരുമാറ്റമുണ്ടായതോടെ സ്ത്രീകൾ സംഘടിച്ചെത്തുകയായിരുന്നു. യുവാവിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട ശേഷം വടി കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. പ്രദേശവാസികൾ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരിച്ചു.
പ്രതികളിൽ സംഗീത, മഹേശ്വരി, ചന്ദ്രകല എന്നീ സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Your experience on this site will be improved by allowing cookies.