Latest News
Latest News
കോഴിക്കോട്: നിപ രോഗബാധയെന്ന സംശയത്തിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പതിനാലുകാരൻ്റെ അവസ്ഥ ഗുരുതരമെന്ന് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ്. കുട്ടിയുമായി സമ്പർക്കമുണ്ടായ മൂന്ന് പേരും നിലവിൽ നിരീക്ഷണത്തിലാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് വെള്ളിയാഴ്ച്ചയാണ്. ആദ്യ സാമ്പിൾ പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് സാമ്പിൾ അയക്കുകയും ഇതും പോസിറ്റീവ് ആവുകയും ചെയ്തു. സ്രവ സാംപിൾ അന്തിമ പരിശോധനാഫലത്തിനായി ഉടൻ തന്നെ നെയിലേക്ക് അയയ്ക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മന്ത്രി വീണാ ജോര്‍ജ് നിപ ബാധ സംശയിക്കുന്ന അവസരത്തിൽ ഇന്ന് രാവിലെ കോഴിക്കോട്ട് അടിയന്തര യോഗം വിളിച്ചിരുന്നു.
Your experience on this site will be improved by allowing cookies.