Latest News
Latest News
എറണാകുളം: ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽികിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി ആരോപിച്ചു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയാണ് വേണ്ടത്. ചട്ടലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ നാളെ അറിയിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
Your experience on this site will be improved by allowing cookies.