Latest News
Latest News
കൊച്ചി: ആറുവയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാറിന് ജാമ്യം നൽകി. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഉപാധികളോടെയാണ് അനുപമ പത്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അനുപമയടക്കം മൂന്ന് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് ആറു വയസുകാരിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.
കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പോലീസ് അന്വേഷണം ഭയന്ന ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
Your experience on this site will be improved by allowing cookies.