Latest News
Latest News
പെരിന്തൽമണ്ണ: 14 കാരിയെ വീട്ടിലേക്ക് ആക്രിസാധനങ്ങള്‍ വാങ്ങാൻ സ്ഥിരമായി വരാറുള്ള യുവാവ് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ആറരവർഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും വിധിച്ച് കോടതി.
ചോക്കാട് പാറല്‍ മമ്പാട്ട് മൂലയിലെ കണ്ണിയൻ വീട്ടിൽ സക്കീർ ഹുസൈനെയാണ് (43) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 11 മാസം അധിക കഠിന തടവനുഭവിക്കണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ലൈംഗികാതിക്രമം നടത്തിയത്. ഐ.പി.സി, പോക്സോ, പട്ടികജാതി സംരക്ഷണ നിയമം എന്നിവ പ്രകാരമായിരുന്നു കേസ്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
നിലമ്പൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന സാജു കെ. അബ്രഹാം ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി.
പ്രോസിക്യൂഷന് ഭാഗം തെളിവിലേക്കായി 11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
Your experience on this site will be improved by allowing cookies.