Latest News
Latest News
ജൽന: മഹാരാഷ്ട്രയിലെ ജല്നയില് നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. പണ്ടര്പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയില്‍ വെച്ച് വാഹനം കിണറ്റില്‍ വീഴുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പ് എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ഭാഗത്തെ റോഡിൽ ഗാർഡ് റെയിലുകളില്ലാത്തതാണ് ദുരന്തത്തിന് കാരണമായത്.
ബദ്നാപൂർ തെഹ്സിലിലെ ചനേഗാവ് സ്വദേശികളായ നാരായൺ നിഹാൽ (45), പ്രഹ്ലാദ് ബിറ്റ്ലെ (65), പ്രഹ്ലാദ് മഹാജൻ (65), നന്ദ തായ്ഡെ (35), ചന്ദ്രഭ്ഗ ഘുഗെ എന്നിവരും ഭോകർദനിൽ നിന്നുള്ള താരാഭായ് മലുസാരെ, രഞ്ജന കാംബ്ലെ (35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിൽസയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറടക്കം 12 യാത്രക്കാരാണ് ടാക്സിയിൽ ഉണ്ടായിരുന്നത്. മുൻവശത്തെ വാതിലുകൾ അടഞ്ഞതോടെ ചിലർ ഉള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Your experience on this site will be improved by allowing cookies.