Latest News
Latest News
കോഴിക്കോട്: ചെക്യാട് പഞ്ചായത്തിൽ സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാർ ചേര്‍ന്ന് ബസ്സിൽ നിന്ന് പുറത്തിറക്കുകയുണ്ടായി.
എൽ.കെ.ജി, യു.കെ.ജി, എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നില്ല. പാലത്തിന്റെ അപ്പുറത്തായി വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടിലൂടെ പോയ ബസ് പാലത്തിലെത്തിയപ്പോള്‍ നിന്നുപോവുകയായിരുന്നു. ഇതിനുശേഷം പാലത്തിലും വെള്ളം കയറി. നാട്ടുകാര്‍ വേഗത്തില്‍ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.
Your experience on this site will be improved by allowing cookies.