Latest News
Latest News
മലപ്പുറം: പൊന്നാനിയിൽ സ്കൂൾ ബസ്സിന് തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി. സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന കടവനാട് ബഡ്സ് സ്കൂളിലെ ബസാണ് ചമ്രവട്ടത്ത് വച്ച് തീപിടിച്ചത്. ഡീസൽ ടാങ്ക് ഭാഗത്തെ വയർ ഷോർട്ടായത് കാരണമാണ് തീപ്പിടിച്ചത്. ഡ്രൈവർ അക്ബർ പെട്ടന്ന് തന്നെ ബസ് നിര്‍ത്തി കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കി.16കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ട്രോമാ കെയർ വളണ്ടിയർമാരും അഗ്നി രക്ഷാ സേനയും എത്തി തീയണച്ചു.
Your experience on this site will be improved by allowing cookies.