Latest News
Latest News
തിരുവനന്തപുരം: പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയർത്തിയാണ് തുക നൽകുന്നത്. ഇതോടെ ഇ – ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി.
150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ്. ഇതിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. 29.99 കോടി രൂപ വിതരണം ചെയ്തു. ബാക്കി തുകയ്ക്ക് മുഴുവൻ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാൽ സ്കോളർഷിപ്പ് പൂർണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
Your experience on this site will be improved by allowing cookies.