Latest News
Latest News
ദില്ലി: കനത്ത മഴയെ തുടർന്ന് വടക്കേ ഇന്ത്യയിൽ മരണസംഖ്യ ഉയരുന്നു.അസമിൽ ഇതുവരെ 109 പേർ മരിച്ചു. പതിനെട്ട് ജില്ലകളിലായി ആറുലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 6 പേർ കൂടി മരിച്ചു. 22 ജില്ലകളിൽ 1500 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിലാണ്. നിലവിൽ മഴക്ക് ശമനമുണ്ടെങ്കിലും വീണ്ടും മൺസൂൺ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അസം,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം കേന്ദ്ര മന്ത്രി അമിത് ഷാ വിലയിരുത്തി.വെളളപ്പൊക്കവും മഴയും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു. ദില്ലിയിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്.ഈ മാസം 22 വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Your experience on this site will be improved by allowing cookies.