Latest News
Latest News
തൃശൂര്‍: ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ പിടികൂടി. അസം സ്വദേശി അബ്ദുൾ സലാമാണ് കസ്റ്റഡിയിലായിരിക്കുന്നത്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിൻ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read More:എൽഎസ്എസ്-യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക വിതരണം; 27.61 കോടി രൂപ അനുവദിച്ചതായി മന്ത്രി
പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു.ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം മറ്റുള്ളവർ കൊണ്ടുപോയെന്ന് പിടിയിലായ സലാം മൊഴി നൽകി.സ്വർണ്ണം നൽകാമെന്നു പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് 4 ലക്ഷം തട്ടിപ്പറിച്ചോടുകയായിരുന്നു.
Read More: ഷിരൂര്‍ മണ്ണിടിച്ചിൽ;12 കിലോമീറ്റർ അകലെ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ചാലക്കുടി പുഴയിലെ റെയില്‍വെ പാളത്തിലൂടെ ഓടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിക്കുശേഷം നാലുപേരില്‍ ഒരാളെ ട്രെയിൻ തട്ടിയത്. ലോക്കോ പൈലറ്റ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.
Your experience on this site will be improved by allowing cookies.