Latest News
Latest News
ലക്നൗ: മുസഫർനഗറിലെ കൻവർ യാത്രാവഴിയിലെ ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണം എന്ന യുപി പോലീസിന്റെ നിർദേശം വിവാദത്തിലായിരിക്കുന്നു. സമാധാനം തകർക്കാനുള്ള നടപടിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സർക്കാർ താല്പര്യം എന്തെന്ന് കണ്ടെത്താന്‍ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . സർക്കാർ സ്പോൺസേഡ് മതഭ്രാന്തെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.തീർത്ഥാടകർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നായിരുന്നു യുപി പോലീസിന്റെ വിശദീകരണം
Your experience on this site will be improved by allowing cookies.