Latest News
Latest News
മലപ്പുറം: ശക്തമായ മഴയിൽ മൂന്ന് യുവാക്കൾ നിലമ്പൂർ ആഢ്യൻപാറ പുഴക്കക്കരെ കുടുങ്ങിയതായി സൂചന. വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ പെട്ടത്. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് വനംത്തിൽ കുടുങ്ങി കിടക്കുന്നത്. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ, മൂന്ന് പേരും സുരക്ഷിതരാണെന്ന് അഗ്നി രക്ഷാസേന അറിയിച്ചു. യുവാക്കളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. പുഴക്ക് കുറുകെ കയർ കെട്ടി യുവാക്കളെ കരക്ക് എത്തിക്കാനുള്ള നടപടി തുടങ്ങിയതായും ഫയർഫോഴ്സ് അറിയിച്ചു.
Your experience on this site will be improved by allowing cookies.