Latest News
Latest News
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കുടിവെള്ളത്തിൻ്റെ പേരിൽ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമാകുന്നു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലാണ് പ്രക്ഷോഭം. കുടിവെള്ളം ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് എത്തിയ ഒരു സംഘം ആളുകൾ റോഡ് ഉപരോധിച്ചു. നർബൽ ഏരിയയിലായിരുന്നു ഉപരോധ സമരം നടന്നത്. ഇതുവഴി വന്ന വാഹനങ്ങൾക്ക് നേരെ സംഘം കല്ലേറ് നടത്തി. ആംബുലൻസുകളടക്കം ഈ ഉപരോധം മൂലം വഴിയിൽ കിടന്നു.
കശ്മീർ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരോട് റോഡ് തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ ആവശ്യം ഉന്നയിച്ചു. ഇതിനോട് വഴങ്ങിയ പ്രതിഷേധക്കാർ വാഹനങ്ങൾ തുറന്നുവിട്ടു. എന്നാൽ ഇതോടെ പ്രതിഷേധം പൊലീസുകാരുടെ നേർക്ക് തുടങ്ങി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് വിവരം.
Your experience on this site will be improved by allowing cookies.