Latest News
Latest News
തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. മര്യനാട് സ്വദേശി സേവിയർ (62)ആണ് വള്ളം മറിഞ്ഞ് അപകടത്തിൽ മരിച്ചത്. മൂന്നുപേർക്ക് അപകടത്തില്‍ പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരവേയായിരുന്നു അപകടമുണ്ടായത്.
ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും അടുത്തുള്ള വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സേവിയർ മരിച്ചു.
Your experience on this site will be improved by allowing cookies.