Latest News
Latest News
മുബൈ: തെരഞ്ഞെടുപ്പിന് പിന്നാലെ പ്രത്യേക ധനസഹായ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. 'ലാഡ്ല ഭായ് യോജന' എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവജനങ്ങൾക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് നടപ്പാക്കുന്നത്.
പ്ലസ്ടു വിദ്യാർത്ഥികൾക്ക് ആറായിരം രൂപയും ഡിപ്ലോമക്കാർക്ക് എണ്ണായിരം രൂപയും ബിരുദധാരികൾക്ക് പതിനായിരം രൂപയും പ്രതിമാസം ലഭ്യമാക്കുന്നതാണ് ലാഡ്ല ഭായ് യോജന പദ്ധതി. ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.നേരത്തെ ബജറ്റിൽ 65 വയസുവരെയുള്ള എല്ലാ വനിതകൾക്കും പ്രതിമാസം 1,500 രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Your experience on this site will be improved by allowing cookies.