Latest News
Latest News
കൊച്ചി: ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി അറിയിച്ചു. ലിവിങ് ടുഗെതർ വിവാഹമല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി. എറണാകുളം സ്വദേശിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കൊണ്ടാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
താനുമായി ലിവിങ് റിലേഷനിലായിരുന്ന പിന്നീട് പിണങ്ങുകയും പരാതിയുമായി പൊലീസിനെ സമീപിച്ചെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.
Your experience on this site will be improved by allowing cookies.