Latest News
Latest News
ദില്ലി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജികൾ വിധി പറയാൻ മാറ്റി. കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും കേസിൽ ഇടക്കാല ജാമ്യം തേടിയാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായത്. എന്നാൽ കെജ്രിവാളിന്റെ സ്ഥിര ജാമ്യ അപേക്ഷയിൽ ജൂലൈ 29ന് കോടതി വാദം കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും കെജ്രിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി. എന്നാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാൾ ശ്രമിച്ചെന്നും സിബിഐ കോടതിയിൽ ആരോപിച്ചു.
Your experience on this site will be improved by allowing cookies.