Latest News
Latest News
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചു. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്നും ബൈഡൻ വ്യക്തമാക്കി. കമലയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ പിന്തുണ ഉണ്ടാവണമെന്ന് ബൈഡൻ അഭ്യർഥിച്ചു. കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താകുറിപ്പിലൂടെയാണ് ബൈഡൻ പിന്മാറുന്ന വിവരം പുറത്തുവിട്ടത്. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കഠിനാധ്വാനം ചെയ്തവർക്ക് നന്ദിയെന്നും ബൈഡൻ എക്സിൽ കുറിച്ചു. തീരുമാനത്തെ കുറിച്ച് ഈ ആഴ്ച വിശദമായി സംസാരിക്കുമെന്നും ബൈഡൻ അറിയിച്ചു.
Your experience on this site will be improved by allowing cookies.