Latest News
Latest News
ഗസ്സ: ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 44 ഫലസ്തീനികൾ. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ-മവാസി മേഖലയിൽ നടന്ന ആക്രമണത്തിൽ 17 ഫലസ്തീനികൾ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഗസ്സയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ യു.എൻ സ്കൂളിൽ നടന്ന ആക്രമണത്തിൽ 23 ഫലസ്തീനികൾ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ മരണസംഖ്യ ഉയരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വടക്കൻ ഗസ്സയിലെ ബയ്ത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു വിധ മുന്നറിയിപ്പും നൽകാതെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം സ്കൂളിന്റെ ഭാഗിക നാശത്തിന് കാരണമായതായി പ്രാദേശിക സ്രോതസ്സുകളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നൂറുകണക്കിനു കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ ടെന്റുകളിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമായ 2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 38713 കവിഞ്ഞിട്ടുണ്ട്. നിരവധിപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
Your experience on this site will be improved by allowing cookies.