Latest News
Latest News
മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ ദേശീയ പാതയിൽ മലയിടിഞ്ഞും പശ്ചിമഘട്ട ചുരം പാതയിലെ മണ്ണിടിച്ചിൽ ഭീഷണിയിലും മോട്ടോർ വാഹന ഗതാഗതം തടസ്സപ്പെട്ട മറവിൽ വിമാന യാത്ര നിരക്കിൽ വർധനയെന്ന് റിപ്പോർട്ടുകൾ. ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിലുള്ളവർ ബംഗളൂരു, മുംബൈ യാത്രകൾക്ക് ട്രെയിൻ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിൽ വിമാന സർവിസാണ് ആശ്രയിക്കുന്നത്.
Read More:നിങ്ങളുടെ വരികൾക്ക് ഈണം നൽകാൻ 'സുനോ എഐ'
മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് 3000 രൂപയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് മൂന്നിരട്ടി 9000 രൂപയാക്കി. മംഗളൂരു -മുംബൈ നിരക്ക് 12,000 രൂപ കടന്നു. വിമാന സർവിസുകൾ വെട്ടിക്കുറച്ചാണ് നിരക്കിലെ കൊള്ളയെന്ന് ആക്ഷേപം ഉയരുന്നു. മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ആറു വിമാനങ്ങളാണ് സർവിസ് നടത്തിയിരുന്നത്. ഈമാസം ഒന്ന് മുതൽ എയർഇന്ത്യ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ശേഷിക്കുന്ന നാലെണ്ണത്തിലെ സീറ്റുകൾ വളരെ വേഗം ബുക്ക് ചെയ്യപ്പെടുന്നു. മുംബൈയിലേക്കുള്ള അഞ്ചു വിമാനങ്ങളും ഫുള്ളാണ്. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് ഈ മാസം 31 വരെ വിമാനങ്ങളിൽ സീറ്റ് ഒഴിവില്ല.
Your experience on this site will be improved by allowing cookies.