Latest News
Latest News
കൊച്ചി: ശക്തമായ മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം. ഇതോടെ ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.
പിന്നാലെ എറണാകുളം സൗത്ത് - കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.
Your experience on this site will be improved by allowing cookies.