Latest News
Latest News
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്രക്കാരൻ കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. വിദേശത്തു നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് സ്വർണവുമായി പിടിയിലായിരിക്കുന്നത്. താക്കോലിന്റെ രൂപത്തിലും മറ്റുമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
സ്വർണം നിറംമാറ്റി താക്കോൽ രൂപത്തിലാക്കിയാണ് ഇയാൾ 277 ഗ്രാം സ്വർണം ജീൻസിൽ അതിവിധഗ്ദമായി ഒളിപ്പിച്ചിരുന്നത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ മറ്റ് മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. ഷൂവിനകത്തും ശരീരത്തോട് ചേർത്ത് വച്ചുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ആകെ 47 ലക്ഷം രൂപ വിലവരുന്ന 678 ഗ്രാം സ്വർണം ഇയാളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ യുവാവിനെ കസ്റ്റംസ് അധികൃതർ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Your experience on this site will be improved by allowing cookies.