Latest News
Latest News
പത്തനംതിട്ട: സി.പി.എമ്മിൽ ചേർന്നയാൾ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പാർട്ടി. യദുകൃഷ്ണന്റെ കൈയിൽ നിന്നും കഞ്ചാവ് പിടിച്ചിട്ടില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ കുടുക്കിയതാണെന്നുമാണ് പത്തനംതിട്ട ഏരിയ സെക്രട്ടറി. സംഘപരിവാർ ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥനാണ് കുടുക്കാനായി ഗൂഢാലോചന നടത്തിയതെന്നും സി.പി.എം ഏരിയ നേതൃത്വം ആരോപിച്ചു.
കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിലേക്ക് മന്ത്രിയും ജില്ല സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ച മയിലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനടക്കം വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 62 പേർ സി.പി.എമ്മില്‍ ചേര്‍ന്നത്. സ്ഥിരം കുറ്റവാളികളും ക്രിമിനൽ ബന്ധമുള്ളവരുമായവർക്ക് മന്ത്രി തന്നെ പങ്കെടുത്ത് പാർട്ടി അംഗത്വം നൽകിയതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്.
ഇന്റലിജൻസ് വിഭാഗം പോലും അറിയാതെയാണ് മന്ത്രി ചടങ്ങിനെത്തിയതെന്നും പറയുന്നു. സ്ഥലം എം.എൽ.എകൂടിയായ കെ.യു. ജനീഷ് കുമാർ അംഗത്വ വിതരണ സമയത്ത് മാറിനിന്നതും ഏറെ ശ്രദ്ധേയമായി. അതേസമയം, യദുകൃഷ്ണനെ എക്സൈസ് കഞ്ചാവ് കേസിൽ കുടുക്കിയതാണെന്നാണ് നിലപാടിൽ ഉറച്ച് തന്നെയാണ് പാർട്ടി.
Your experience on this site will be improved by allowing cookies.