Latest News
Latest News
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയിരിക്കുന്നത്.
കഞ്ചാവ് എത്തിച്ച പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) രാജേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ജാഫർ, സിവിൽ എക്സൈസ് ഓഫീസർ പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Your experience on this site will be improved by allowing cookies.