Latest News
Latest News
ബെംഗളൂരു: പ്രണയ ബന്ധം അവസാനിച്ചതിന് ശേഷം പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം ഉണ്ടായ ലൈംഗിക ബന്ധം ബലാത്സംഗം ആയി കണക്കാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് കർണാടക ഹൈക്കോടതി. നിരീക്ഷണം ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചിൻ്റെതാണ്. കോടതി ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിൻ്റെ ഹർജി അംഗീകരിക്കുകയും, യുവതിയുടെ പരാതി തള്ളുകയും ചെയ്തു. നീണ്ട ആറു വർഷത്തെ ബന്ധത്തിനൊടുവിൽ യുവാവിനെതിരെ വഞ്ചന, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതി പരാതി നൽകിയത്.
Your experience on this site will be improved by allowing cookies.