Latest News
Latest News
ബംഗുളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട ലോറിയുടെ ഉടമ മനാഫിനെ പോലീസ് മർദിച്ചതായി പരാതി. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിയെ തിരച്ചിലിനായി എത്തിച്ചത് സംബന്ധിച്ചായിരുന്നു തർക്കമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മർദിക്കുകയായിരുന്നുവെന്ന് മനാഫ് ആരോപിച്ചു. മനാഫിനോടൊപ്പം അർജുന്റെ സഹോദരനുമുണ്ടായിരുന്നു.
രക്ഷാപ്രവർത്തകരെ പോലീസ് തടഞ്ഞുവെന്നും മനാഫിനുനേരെ കൈയേറ്റമുണ്ടായതായും കാർവാർ എസ്പി മുഖത്തടിച്ചതായും കൂടെയുള്ളവർ ആരോപിച്ചു. പിന്നീട് രേഖകൾ പരിശോധിച്ച് അധികൃതർ ഇവരെ കടത്തിവിടുകയായിരുന്നു.
Your experience on this site will be improved by allowing cookies.