Latest News
Latest News
കൊച്ചി: എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി പ്രിൻസിപ്പൽ രംഗത്ത്. കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനും സ്റ്റാഫ് സെക്രട്ടറി കെ.പി. രമേശനുമാണ് ഹൈകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അറസ്റ്റ് നീക്കം തടയണമെന്നാവശ്യപ്പെട്ട ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് സർക്കാറിന്റെ വിശദീകരണം തേടി. പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നത് ചോദ്യം ചെയ്തപ്പോൾ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റും 14 പേരും ചേർന്ന് മർദിച്ചെന്നും ജീവനക്കാരാണ് രക്ഷപ്പെടുത്തിയെന്നും ഹരജിയിൽ പറയുന്നു.
കോളജിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിച്ചിട്ടില്ലാത്തതിനാലാണ് എസ്.എഫ്.ഐ നടപടി ചോദ്യം ചെയ്തത്. വിദ്യാർഥി നേതാവിനെ മർദിച്ചിട്ടില്ല; തനിക്കാണ് മർദനമേറ്റത്. തെറ്റായ പരാതിയിലാണ് കേസെടുത്തതെന്നും രാഷ്ട്രീയ സമ്മർദംമൂലം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
Your experience on this site will be improved by allowing cookies.