Latest News
Latest News
ഷിംല: കുളുമണാലിയിൽ മേഘവിസ്ഫോടനമുണ്ടായി. ഇതേത്തുടർന്ന് എൻ എച്ച് 3 അടച്ചു. മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിലെ 15 റോഡുകൾ അടച്ചിട്ടുണ്ട്. അപകടമുണ്ടായത് ബുധനാഴ്ച വൈകിട്ടാണ്. നിലവിൽ സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് അറിയിച്ചത് ലാഹൗളിൽ നിന്നും സ്പിതിയിൽ നിന്നും അടൽ ടണലിൻ്റെ നോർത്ത് പോർട്ടൽ വഴി മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായാണ്. ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ നിർദേശിച്ച പോലീസ്, ജാഗ്രതയോടെ വാഹനമോടിക്കാനും കൂട്ടിച്ചേർത്തു.
Your experience on this site will be improved by allowing cookies.